ട്രോള്‍ നിയന്ത്രണ നീക്കം: ഇന്‍റര്‍നെറ്റിനെ നിയന്ത്രിക്കുകയല്ല ലക്ഷ്യമെന്ന് മേനക ഗാന്ധി

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളിലെ ട്രോള്‍ നിയന്ത്രണ നീക്കത്തിനെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണവുമായി കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി. ഇന്‍്റര്‍നെറ്റിനെ പൊലീസ് നീരീക്ഷണത്തിലാക്കുകയല്ല സര്‍ക്കാറിന്‍്റെ ലക്ഷ്യമെന്നും മറിച്ച് ഇന്‍്റര്‍നെറ്റ് വഴിയുള്ള പീഡനങ്ങള്‍ സംബന്ധിച്ച പരാതികള്‍ ലഭിക്കുമ്പോള്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇന്‍്റര്‍നെറ്റിലൂടെ മോശം പരാമര്‍ശം, പീഡനം, വിദ്വേഷ പ്രചാരണം തുടങ്ങി മൂന്നു തരത്തിലുള്ള പരാതികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ഇതിന് വേണ്ടി പ്രത്യേകം മെയില്‍ ഐഡി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ട്വിറ്ററിന്‍െറ ഇന്ത്യയിലെ പൊതുനയവിഭാഗം മേധാവി മഹിമ കൗളുമായി മേനക ഗാന്ധി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. പരാതികള്‍ സ്വീകരിക്കാന്‍  പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ചര്‍ച്ചയില്‍ മഹിമ കൗള്‍ പറഞ്ഞു.

ട്വിറ്ററിലൂടെ സ്ത്രീകള്‍ക്കെതിരെ വധഭീഷണി ഉള്‍പ്പെടെയുണ്ടായ സാഹചര്യത്തിലാണ് നടപടികള്‍ ശക്തമാക്കാന്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം തീരുമാനിച്ചത്. ട്രോളിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് പരാതി നല്‍കുന്നതിന് വേണ്ടി മേനക ഗാന്ധി ട്വിറ്ററില്‍ പ്രത്യേകം ഹാഷ് ടാഗ് തുടങ്ങിയിരുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന പരാതികള്‍ ദേശീയ വനിത കമീഷന് കൈമാറുമെന്ന് മന്ത്രി വ്യക്തമാക്കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.