Posted On
date_range Updated On
date_range സൈനികര്‍ തമ്മില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ഗന്ധര്‍ബല്‍ ജില്ലയിലെ സഫപോറയില് സൈനികര്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ശിപായിയായ ബി. വെങ്കടയ്യയാണ് കൊല്ലപ്പെട്ടത്. സംഭവം സൈന്യം ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, സൈനികര്‍ തമ്മില്‍ വെടിവെപ്പ് നടന്നതായി സൈനികകേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. വിഷയത്തില്‍ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടതായി സൈന്യം അറിയിച്ചു. ഹവില്‍ദാറായ മനോഹര്‍ സിങ്ങിന്‍െറ വെടിയേറ്റാണ് വെങ്കടയ്യ കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നു. മനോഹര്‍ സിങ്ങിനും വെടിയേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.