Posted On
date_range Updated On
date_range കുറഞ്ഞ നിരക്കിലുള്ള കാര്‍ഷിക വായ്പാ പദ്ധതി തുടരും
ന്യൂഡല്‍ഹി: കുറഞ്ഞ പലിശനിരക്കിലുള്ള കാര്‍ഷിക വായ്പാ പദ്ധതി ഒരു വര്‍ഷത്തേക്കുകൂടി തുടരാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതനുസരിച്ച് കാര്‍ഷികാവശ്യങ്ങള്‍ക്ക് ഏഴു ശതമാനം നിരക്കില്‍ മൂന്നു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഒരു വര്‍ഷ കാലാവധിക്കുള്ളില്‍ തിരിച്ചടക്കുന്നവര്‍ക്ക് പലിശയില്‍ മൂന്നു ശതമാനം ഇളവ് ലഭിക്കും. ഫലത്തില്‍ നാലു ശതമാനം എന്ന കുറഞ്ഞ നിരക്കില്‍ കര്‍ഷകന് വായ്പ ലഭിക്കും. യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് തുടങ്ങിയ പദ്ധതി ഓരോ വര്‍ഷവും നീട്ടുകയായിരുന്നു. ധനമന്ത്രാലയത്തിന്‍െറ കീഴില്‍ നടപ്പാക്കിയിരുന്ന പദ്ധതി കൃഷിമന്ത്രാലയത്തിലേക്ക് മാറ്റാനും മന്ത്രിസഭ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.