Posted On
date_range Updated On
date_range കശ്മീരിൽ ഭീകരാക്രമണം; മൂന്ന് മരണം
ശ്രീനഗര്‍: കാശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹന വ്യൂഹത്തിന് നേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികരും ഒരു പൊലീസുകാരനുമാണ് കൊല്ലപ്പെട്ടത്. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെ ബാരാമുല്ലയിലെ ക്വാജാബാഗിലാണ് ആക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ കടന്നു വരുന്ന വഴിയില്‍ പതിയിരുന്ന തീവ്രവാദികള്‍ പൊടുന്നനെ അക്രമിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സൈനിക വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.