ട്രെയിൻ കൊള്ള; പാര്‍സല്‍ കോച്ച് എത്തിച്ചത് എറണാകുളത്തുനിന്ന്

ചെന്നൈ: സേലത്തുനിന്ന് ചെന്നൈ റിസര്‍വ് ബാങ്കിലേക്ക് 342 കോടി രൂപയുടെ പഴയനോട്ടുകള്‍ എത്തിക്കുന്നതിനിടെ 5.78 കോടി മോഷ്ടിച്ച സംഭവത്തിലെ പാര്‍സല്‍ കോച്ചുകള്‍ എത്തിച്ചത് എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്. പാര്‍സല്‍ കോച്ചുകള്‍ വാടകക്ക് ആവശ്യമുണ്ടെന്ന ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്‍െറ അപേക്ഷ  സേലം ഡിവിഷന്‍ അധികൃതര്‍ ദക്ഷിണറെയില്‍വേ ആസ്ഥാനത്ത് എത്തിക്കുകയായിരുന്നു. പൂര്‍ണ ഒഴിവുള്ള പാര്‍സല്‍ വാനുകള്‍ എറണാകുളം ജങ്ഷന്‍ റെയില്‍വേസ്റ്റേഷനില്‍ ലഭ്യമാണെന്ന വിവരത്തത്തെുടര്‍ന്നാണ് കോച്ചുകള്‍ ഈറോഡില്‍ എത്തിച്ചത്.

ഇവിടെ യാര്‍ഡില്‍ സൂക്ഷിച്ച കോച്ചുകള്‍ പണം കൊണ്ടുപോകാന്‍ എത്തിച്ചവയാണെന്ന് ജീവനക്കാര്‍ മനസ്സിലാക്കിയിരുന്നു. യാര്‍ഡിലേക്ക് പുറത്തുള്ളവരുടെ വരവ് കര്‍ശനമായി നിരോധിച്ചിരിക്കെ കോച്ചുകളിലെ മുകള്‍ ഭാഗത്ത്  ദ്വാരമുണ്ടാക്കാന്‍ ജീവനക്കാരുടെ സഹായം ലഭിച്ചിരിക്കാനുള്ള സാധ്യത ഏറെയാണ്. പണപ്പെട്ടികള്‍ കയറ്റി സീല്‍ ചെയ്തശേഷമാണ് കോച്ചുകള്‍ക്ക് പൊലീസ് സുരക്ഷ നല്‍കുന്നത്. പണം കയറ്റുന്നതിന് മുമ്പ് കോച്ചുകള്‍ പരിശോധിച്ചിരുന്നില്ല. ബാങ്ക്, റെയില്‍വേ ഉദ്യോഗസ്ഥര്‍, സുരക്ഷാസേന എന്നിവരുടെ സാന്നിധ്യത്തിലാകും പണം കയറ്റി കോച്ച് മുദ്രവെക്കുക.

പാര്‍സല്‍ കോച്ചുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇരിക്കാന്‍ സൗകര്യം ഇല്ലാത്തതിനാല്‍ ഒപ്പമുള്ള യാത്രാകോച്ചുകളിലാകും ഇവര്‍ തങ്ങുക. രാത്രി ഓടുന്ന, സ്റ്റോപ്പുകള്‍ കുറഞ്ഞ എക്സ്പ്രസ് ട്രെയിനുകളിലാകും കോച്ചുകള്‍ ഘടിപ്പിക്കുക. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ സേലം -ചെന്നൈ റെയില്‍ റൂട്ടില്‍ ആറുതവണ കറന്‍സി കൊണ്ടുവന്നിട്ടുണ്ട്. കോയമ്പത്തൂര്‍ - ചെന്നൈ റൂട്ടില്‍ മാസത്തിലൊരിക്കല്‍ പണമടങ്ങിയ കോച്ചുകള്‍ ഓടുന്നുണ്ട്.

റിസര്‍വ്ബാങ്കിന്‍െറ ചെന്നൈ റീജനല്‍ ഓഫിസിലേക്ക് ദക്ഷിണേന്ത്യയിലെ മിക്കവാറും നഗരങ്ങളില്‍നിന്ന് തുടര്‍ച്ചയായി പഴകിയ നോട്ടുകള്‍ എത്തിക്കാറുണ്ട്. പുതിയ നോട്ടും തിരികെ റെയില്‍മാര്‍ഗമാണ് കൊണ്ടുപോകുന്നത്. കറന്‍സി കൊണ്ടുപോകല്‍ അതീവ രഹസ്യസ്വഭാവത്തിലായിരിക്കും. ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കായിരിക്കും തുക സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ അറിയാവുന്നത്. അതേസമയം, സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ റെയില്‍വേ പോര്‍ട്ടര്‍മാരാകും സ്റ്റേഷനുകളിലത്തെിക്കുന്ന പണപ്പെട്ടികള്‍ കോച്ചുകളിലേക്ക് മാറ്റുന്നത്. തുടര്‍ച്ചയാ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.