പിന്തുടർച്ച: വിശ്വാസം ഉപേക്ഷിച്ചയാൾക്ക് മുസ്‍ലിം വ്യക്തിനിയമം ബാധകമോ?;സർക്കാർ നിലപാട് തേടി സു​പ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: വി​ശ്വാ​സം ഉ​പേ​ക്ഷി​ച്ച വ്യ​ക്തി​ക്ക് അ​ന​ന്ത​രാ​വ​കാ​ശ​ത്തി​ൽ മു​സ്‍ലിം വ്യ​ക്തി​നി​യ​മം ബാ​ധ​ക​മാ​കു​മോ​യെ​ന്ന വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ നി​ല​പാ​ട് തേ​ടി സു​പ്രീം​കോ​ട​തി. എ​ക്സ് മു​സ്‍ലിം​സ് ഓ​ഫ് കേ​ര​ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം. സ​ഫി​യ​യാ​ണ് വി​ഷ​യ​ത്തി​ൽ വ്യ​ക്ത​ത തേ​ടി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​വി​ശ്വാ​സി​ക​ൾ​ക്ക് വ്യ​ക്തി​നി​യ​മം ബാ​ധ​ക​മാ​കി​ല്ലെ​ന്ന് കോ​ട​തി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​ണ് ഹ​ര​ജി​യി​ലെ ആ​വ​ശ്യം. വ​ള​രെ പ്രാ​ധാ​ന്യ​മേ​റി​യ ചോ​ദ്യ​മാ​ണി​തെ​ന്ന് വി​ല​യി​രു​ത്തി​യ ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, ജ​സ്റ്റി​സു​മാ​രാ​യ ജെ.​ബി. പ​ർ​ദി​വാ​ല, മ​നോ​ജ് മി​ശ്ര എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് കേ​ന്ദ്ര സ​ർ​ക്കാ​റി​ന് നോ​ട്ടീ​സ് അ​യ​ക്കു​ക​യാ​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ കോ​ട​തി​യെ സ​ഹാ​യി​ക്കു​ന്ന​തി​ന് അമിക്കസ് ക്യൂറിയെ നാ​മ​നി​ർ​ദേ​ശം ചെ​യ്യാ​ൻ അ​റ്റോ​ണി ജ​ന​റ​ൽ ആ​ർ. വെ​ങ്ക​ട്ട​ര​മ​ണി​ക്ക് കോ​ട​തി നി​ർ​ദേ​ശ​വും ന​ൽ​കി.

Tags:    
News Summary - Succession: Does Muslim personal law apply to apostates?; Supreme Court seeks government stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.