Posted On
date_range Updated On
date_range ദയാശങ്കര്‍ സിങ് ജയില്‍മോചിതനായി
ലഖ്നോ: ബി.എസ്.പി അധ്യക്ഷ മായാവതിയെ അധിക്ഷേപിച്ച് സംസാരിച്ച മുന്‍ ബി.ജെ.പി നേതാവ് ദയാശങ്കര്‍ സിങ്ങിന് ജാമ്യം ലഭിച്ചു. വിവാദ പരാമര്‍ശത്തിന് പിന്നാലെ ഒമ്പത് ദിവസത്തോളം ഒളിവിലായിരുന്ന ഇയാളെ ജൂലൈ 29നാണ് ബുക്സറില്‍നിന്ന് ബിഹാര്‍ പൊലീസ് സഹായത്തോടെ ഉത്തര്‍പ്രദേശ് പ്രത്യേക ദൗത്യസംഘം അറസ്റ്റ് ചെയ്തത്. ദയാശങ്കര്‍ ജാമ്യം നേടി പുറത്തിറങ്ങവെ, ജയിലിന് മുന്നില്‍ ബി.എസ്.പി പ്രതിഷേധം സംഘടിപ്പിച്ചു. പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമാണ് ബി.ജെ.പി വൈസ് പ്രസിഡന്റായിരുന്ന ദയാശങ്കറിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.