ഊന ദലിത് പീഡനം; ആത്മഹത്യക്കു ശ്രമിച്ച യുവാവ് മരിച്ചു

അഹ്മദാബാദ്: ചത്ത പശുവിന്‍െറ തോലുരിച്ചതിന് ഗുജറാത്തിലെ ഊനയില്‍ നാല് ദലിത് യുവാക്കളെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. രാജ്കോട്ടിലെ ധൊറാജില്‍വെച്ച് ജൂലൈ 19ന് ആത്മഹത്യക്കു ശ്രമിച്ച യോഗേഷ് ഹിരാബായ് സോളങ്കി (25) ആണ് അഹ്മദാബാദ് സിവില്‍ ആശുപത്രിയില്‍ മരിച്ചത്. മറ്റ് രണ്ടുപേരും സോളങ്കിക്കൊപ്പം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സംഭവശേഷം രാജ്കോട്ടില്‍ ചികിത്സയിലായിരുന്ന സോളങ്കിയെ സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് അടിയന്തരമായി അഹ്മദാബാദ് സിവില്‍ ആശുപത്രിയില്‍ എത്തിച്ചത്. ദലിത് പീഡനത്തത്തെുടര്‍ന്ന് സംസ്ഥാനമാകെ നടന്ന വന്‍ പ്രതിഷേധ സമരങ്ങള്‍ക്കിടെ 20ഓളം യുവാക്കളാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.