ബംഗളൂരു: ബംഗളൂരു സ്ഫോടനകേസ് വിചാരണ വേഗത്തിലാക്കണമെന്നും ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നും ആവശ്യപ്പെട്ട് കേസിലെ പ്രതിയും പി.ഡി.പി ചെയര്‍മാനുമായ അബ്ദുന്നാസിര്‍ മഅ്ദനി സമര്‍പ്പിച്ച ഹരജി വെള്ളിയാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും. വിചാരണ തീര്‍ക്കാന്‍ സുപ്രീംകോടതി വ്യക്തമായ സമയം നിര്‍ദേശിക്കുമെന്നും കേരളത്തിലേക്ക് പോകുന്നതിനടക്കം ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ലഭിക്കുമെന്നുമാണ് മഅ്ദനിയുടെ പ്രതീക്ഷ. ബംഗളൂരു സിറ്റി സിവില്‍ സെഷന്‍സ് കോടതിയിലെ എന്‍.ഐ.എ കോടതിയില്‍നിന്ന് വിചാരണ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയിലേക്ക് മാറ്റാനും സാധ്യതയുണ്ട്. മൂന്ന് വിഷയങ്ങളിലും കര്‍ണാടകയുടെ നിലപാട് നിര്‍ണായകമാകും.
ബംഗളൂരുവിലെ വിചാരണ നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടി ജൂലൈ 31ന് മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിചാരണ നീളുന്നതില്‍ രൂക്ഷ വിമര്‍ശം നടത്തിയ സുപ്രീംകോടതി പ്രത്യേക കോടതിയിലേക്ക് വിചാരണ മാറ്റികൂടെയെന്നും ചോദിച്ചു. വിഷയത്തില്‍ രണ്ടാഴ്ചക്കകം തീരുമാനം അറിയിക്കാന്‍ കര്‍ണാടകയോട് കോടതി ആവശ്യപ്പെടുകയുമുണ്ടായി. എന്നാല്‍, ആഗസ്റ്റ് 21ന് മറുപടി നല്‍കാനുള്ള സമയം കര്‍ണാടക രണ്ടാഴ്ചകൂടി നീട്ടിവാങ്ങി.
അതേസമയം, സാക്ഷി വിസ്താരത്തിന് പട്ടികയിലുള്ളവരുടെയും പകുതിവിസ്താരം നടന്നവരുടെയും എണ്ണം ചൂണ്ടിക്കാട്ടി വിചാരണ പുരോഗമിക്കുകയാണെന്ന് വാദിക്കാനായിരിക്കും കര്‍ണാടകയുടെ ശ്രമം. 380 ഓളം സാക്ഷികളുള്ള കേസില്‍ 200 ഓളം സാക്ഷികളെയാണ് ഇതുവരെയായി വിസ്തരിച്ചിട്ടുള്ളത്. മഅ്ദനിയുമായി ബന്ധപ്പെട്ട് 30ഓളം സാക്ഷികളുണ്ട്. ഇതില്‍ 15ല്‍ താഴെ പേരെ മാത്രമേ വിസ്തരിച്ചിട്ടുള്ളൂ. പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയില്‍ വിചാരണ അന്തിമ ഘട്ടത്തിലത്തെിയപ്പോഴാണ് കര്‍ണാടക വിചാരണ നടപടികള്‍ എന്‍.ഐ.എ കോടതിയിലേക്ക് മാറ്റിയത്. ഇതോടെ ഭൂരിപക്ഷം സാക്ഷികളേയും വീണ്ടും വിസ്തരിക്കേണ്ടിവന്നു. കേസില്‍ മഅ്ദനിയുമായി ബന്ധപ്പെട്ട പ്രധാന സാക്ഷികളില്‍ ഒരാളായ കുടക് സ്വദേശി റഫീഖിനെ വെള്ളിയാഴ്ച ബംഗളൂരുവിലെ എന്‍.ഐ കോടതി വിസ്തരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.