ക്വീനിലെ മൈലാഞ്ചി പാട്ട്​ യൂട്യൂബ്​ ട്രെൻറിങ്ങിൽ നമ്പർ വൺ

അടുത്ത വർഷത്തെ ഏറെ പ്രതീക്ഷയുള്ള ചിത്രങ്ങളിലൊന്നായ  ക്വീനിലെ രണ്ടാം ഗാനം പുറത്തിറങ്ങി. ഒരു മൈലാഞ്ചി പാട്ടാണ്​ അണിയറക്കാർ പുറത്ത്​ വിട്ടിരിക്കുന്നത്​. പാട്ട്​ ഇപ്പോൾ തന്നെ യൂട്യൂബിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്​. ട്ര​െൻറിങ്ങിലും ഒന്നാമാത്​ എത്തി.  ജോതിഷ്​ ടി കാസിയുടെ വരികൾക്ക് ജെയ്​ക്​സ്​​ ബിജോയ്​യാണ്​​ സംഗീതം നൽകിയിരിക്കുന്നത്​.സിയാവുൽ ഹഖ്​, അജെയ്​ സ്രാവൺ എന്നിവർ ചേർന്നാണ്​ ഗാനം ആലപിച്ചിരിക്കുന്നത്​. 

 

Full View

സിനിമക്ക്​ മുന്നണിയിലും പിന്നണിയിലും ഒരുപാട്​ പുതുമുഖങ്ങളുമായാണ്​ ക്വീൻ വരുന്നത്​. ഡിജോ ജോസ്​ ആൻറണിയാണ്​ സംവിധായകൻ. എഞ്ചിനീയറിങ്ങ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിങ്ങ്​ ബാച്ചി​നെ ​േകന്ദ്രീകരിച്ച്​ ശാരിസ്​ മുഹമ്മദ്​, ജെബിൻ ജോസഫ്​ എന്നിവരാണ് ക്വീനി​​െൻറ​ തിരക്കഥ തയ്യാറാക്കിയത്​​. പൊതുവേ ആൺ കുട്ടികൾ മാത്രം ഒാപ്​റ്റ്​ ചെയ്യുന്ന മെക്കാനിക്കൽ എഞ്ചിനീയറിങ്ങ്​ ബാച്ചി​ലേക്ക്​ ഒരു പെൺകുട്ടി വരുന്നതാണ്​ കഥാ തന്തു.
 

Tags:    
News Summary - Vennilave song from Queen - Music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT