വാഷിങ്ടണ്‍: നവംബര്‍ ആറിന് നടക്കുന്ന അമേരിക്കന്‍ അർധവാര്‍ഷിക തെരഞ്ഞെടുപ്പില്‍ പോപ്ഗായികയും ഹോളിവുഡ് താരറാണിയുമായ ടെയ്ലർ സ്വിഫ്റ്റ് ഡെമോക്രാറ്റിക് പാർട്ടിക്കുവേണ്ടി പ്രചാരണത്തിനിറങ്ങും. ടെന്നസിയി സംസ്ഥാനത്താണ് സ്വിഫ്റ്റ് പ്രചാരണത്തിന് ഇറങ്ങുക.
രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് ഇതുവരെ തുറന്നുപറഞ്ഞിട്ടില്ലാത്ത അവർ ഇൻസ്റ്റഗ്രാമിലാണ് വിവരം പുറത്തുവിട്ടത്. മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കുന്ന സ്ഥാനാർഥിക്കു മാത്രമേ ഇന്നുവരെ വോട്ട് ചെയ്തിട്ടുള്ളൂ. എല്‍.ജി.ബി.ടി.ക്യു അവകാശങ്ങള്‍ സംരക്ഷിക്കുന്നവരിലും സ്ത്രീപുരുഷ സമത്വത്തിന് വേണ്ടി പോരാടുന്നവരിലുമാണ് പ്രതീക്ഷ എന്നായിരുന്നു സ്വിഫ്റ്റ് ഇൻസ്റ്റഗ്രാമില്‍ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.