‘പരിപ്പ്​ ഡാ’; തമിഴ്​ സൂപ്പർതാരങ്ങളെ വാരിയൊട്ടിച്ച്​ തമിഴ്​പടം 2ലെ ഗാനം VIDEO

സിവ നായകനാകുന്ന ആക്ഷേപഹാസ്യ ചിത്രം ‘തമിഴ്​ പടം 2’ലെ ആദ്യ ഗാനം ‘ഞാൻ യാരുമില്ലൈ’ പുറത്ത്​. സിവ തന്നെ ആലപിച്ച ഗാനം തമിഴ്​ സൂപ്പർതാരങ്ങളെ പ്രകീർത്തിക്കുന്ന മാസ്സ്​ ഗാനങ്ങളെയാണ്​ പരിഹസിക്കുന്നത്​. 

കബാലിയിലെ ‘ഞെരുപ്പ് ഡാ’ എന്നു തുടങ്ങുന്ന ഗാനത്തെയാണ്​ സിവ ലക്ഷ്യമിട്ടിരിക്കുന്നത്​.​ അതിന്​ പകരമായി ‘പരുപ്പ്​ ഡാ’ എന്നും ഗാനത്തിൽ പറയുന്നുണ്ട്​.

Full View

തമിഴ്​ സിനിമാക്കാരേയും സൂപ്പർതാരങ്ങ​​േളയും പ്രേക്ഷകരെ പോലും കണക്കിന്​ കളിയാക്കി 2010ൽ പുറത്തുവന്ന ചിത്രമായിരുന്നു തമിഴ്​പടം. താര വിഗ്രഹങ്ങൾ അഭിനയിക്കുന്ന ചിത്രങ്ങളിലെ സ്റ്റീരിയോടൈപ്പിനെ​ പരിഹസിച്ച ചിത്രം അപ്രതീക്ഷിതമായി ബോക്​സ്​ ഒാഫീസിൽ വൻ വിജയം നേടി.

ഇപ്പോഴിതാ ചിത്രത്തി​​​​െൻറ രണ്ടാം ഭാഗം വരുന്നു. സി.എസ്​ അമുധൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിവ തന്നെയാണ്​ നായകനാകുന്നത്​. പുതുമുഖം ഇശ്വര്യ മേനോൻ ആണ്​ നായിക. 

Tags:    
News Summary - Tamizh Padam 2 Naan Yaarumilla Video Song-music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT