Posted On
date_range Updated On
date_range പ്രണയവും വിരഹവുമായി ‘കനാ കനാ വാഴ്കിറേൻ’
കൊച്ചി: പ്രണയകാലം അകന്നു പോകുമ്പോഴും തമ്മിൽ പങ്കു വച്ച സുന്ദര നിമിഷങ്ങൾ ഓർമ്മയിൽ തങ്ങും. സജ്‌ന സുധീർ ചിട്ടപ്പെടുത്തിയ പുതിയ ഗാനം "കനാ കനാ വാഴ്കിറേൻ" അങ്ങനെയുള്ള സുന്ദരമായ ഓർമ്മകളെ കുറിച്ചാണ്. ചാരു ഹരിഹരനാണ് തമിഴ് ഗാനത്തിെൻറ ഗാനരചന നിർവഹിച്ചിരിക്കുന്നത്. പ്രണയത്തിെൻറയും വിരഹത്തിെൻറയും ഏറ്റവും തീവ്രവമായ ഭാവത്തിൽ സജ്നയുടെ സ്വരത്തിലൂടെ ഈ ഗാനം മനോഹരമാക്കിയിരിക്കുന്നു.
അമൽഡ ലിസ്, സിദ്ധാർഥ് രാജേന്ദ്രൻ എന്നിവരാണ് മ്യൂസിക് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. സിദ്ധാർഥ് തന്നെയാണ് വീഡിയോയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നതും. ഛായാഗ്രഹണം ഉമാ കുമാരപുരവും ചിത്രസംയോജനം മനുജിത് മോഹനനും നിർവഹിച്ചിരിക്കുന്നു. മ്യൂസിക്24x7നാണു "കനാ കനാ വാഴ്കിറേൻ" നിർമാണവും റിലീസും നിർവഹിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.