സംഗീത സംവിധായകൻ എസ്​. ബാലകൃഷ്​ണൻ അന്തരിച്ചു

ചെ​ന്നൈ: സംഗീത സംവിധായകൻ എസ്​.ബാലകൃഷണൻ(69) അന്തരിച്ചു. ചെന്നൈയിലെ നീലാങ്കരയിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘക ാലമായി അർബുദരോഗത്തിന്​ ചികിൽസയിലായിരുന്നു. സംസ്​കാരം ഇന്ന്​ വൈകീട്ട്​ നടക്കും.

റാം ജീ റാവു സ്​പീക്കിങ്​ ഉൾപ്പടെ 14ഒാളം ചിത്രങ്ങൾക്ക്​ അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്​. ഇൻ ഹരിഹർ നഗർ, ഗോഡ്​ഫാദർ, റാംജി റാവു സ്​പീക്കിങ്​, കിലുക്കാംപെട്ടി, വിയ്​റ്റനാം കോളനി, മഴവിൽ കൂടാരം എന്നിവയാണ്​ അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ച മലയാള ചിത്രങ്ങൾ. ഭാര്യ രാജലക്ഷ്​മി. ​ശ്രീവൽസൻ, വിമൽ ശങ്കർ എന്നിവർ മക്കളാണ്​.

Tags:    
News Summary - Music director s balakrishnan died-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT