എന്തൊരു ശബ്​ദം; റഹ്​മാനെ ഞെട്ടിച്ച ബേബി അമ്മ ഇനി പിന്നണി ഗായിക VIDEO

ഫേസ്​ബുക്കിൽ പ്രചരിച്ച ഒരു വിഡിയോയിലൂടെ സാക്ഷാൽ എ.ആർ റഹ്​മാനെ വരെ ഞെട്ടിച്ച ആന്ധ്രക്കാരി ബേബി അമ്മ ഇനി പിന്നണി ഗായിക. ‘എന്നവളെ അടി എന്നവളെ’ എന്ന റഹ്​മാ​​െൻറ സൂപ്പർഹിറ്റ്​ ഗാനത്തി​​െൻറ തെലുങ്ക്​ പതിപ്പായിരുന്നു വീട്ടുജോലിക്കിടെ മധ്യവയസ്​കയായ ബേബി ആലപിച്ചത്​. അത്​ ആരോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ രാജ്യമെമ്പാടും വൈറലാവുകയും റഹ്​മാൻ വരെ ഷെയർ ചെയ്യുകയും ചെയ്​തിരുന്നു.

‘മാറ്റി മനിഷിനന്ദി നേനു’ എന്ന രഘു കുഞ്ചെ ഒരുക്കിയ താരാട്ടു പാട്ടുപോലുള്ള ഗാനം സ്റ്റുഡിയോയിൽ വെച്ച്​ ബേബി പസാല എന്ന ബേബി പാടുന്നത്​ കേട്ടാൽ അറിയാതെ അതിൽ ലയിച്ചിരുന്ന്​ പോകും. അത്രയും ഹൃദ്യവും മനോഹരവുമാണ്​ അവരുടെ ശബ്​ദം. രവിയുടെ സംഗീതവും അതിമനോഹരം. യൂട്യൂബിൽ റീലീസ്​ ചെയ്​ത ഗാനത്തിന്​ നിലവിൽ 80,000ത്തോളം ലൈക്കുകളും പത്ത്​ ലക്ഷത്തോളം കാഴ്​ച്ചക്കാരുമുണ്ട്​.

Full View
Tags:    
News Summary - Matti Manishinandi NenuSong Raghu Kunche Singer Baby-music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT