???????? ?????? ???????????????? ??????? ????????? ??????????? ????????? ???????????

കുറ്റിരുട്ടത്ത്​ ചൂട്ടായ്​ മിന്നും താര പോൽ; കാത്തിരിപ്പിന്​ ശേഷം സുഡാനിയിലെ പാ​ട്ട്​ VIDEO

സൂപ്പർഹിറ്റ്​ ചിത്രം സുഡാനി ഫ്രം നൈജീരിയയി​െല മറ്റൊരു മനോഹര ഗാനം കൂടി പുറത്തുവന്നു. റെക്​സ്​ വിജയ​​​െൻറ ഹൃദ്യമായ ഇണത്തിൽ ഇമാം മജ്​ബൂർ, നേഹാ നായർ എന്നിവർ ചേർന്ന്​ ആലപിച്ച ‘കിനാവ്​ കൊണ്ടൊരു കളിമുറ്റം’ എന്നു തുടങ്ങുന്ന പാട്ടാണ്​ യൂട്യൂബിൽ റിലീസ്​ ചെയ്​തത്​​. 

മജീദി​​​െൻറ വീടും ഉമ്മമാരും അയൽക്കാരും ഒപ്പം സുഡുവും നിറഞ്ഞ്​ നിൽക്കുന്ന മനോഹര ദൃശ്യങ്ങളും അൻവർ അലിയുടെ കവിത പോലുള്ള വരികളുമാണ്​ ഗാനത്തി​​​െൻറ ഹൈലൈറ്റ്​. ​ഷൈജു ഖാലിദി​​​െൻറ ഛായാഗ്രഹണവും ശ്ര​ദ്ധേയം. നവാഗതനായ സക്കരിയ്യ സംവിധാനം ചെയ്ത ചിത്രം സമീപകാലത്ത് പ്രേക്ഷകരിൽ നിന്നും​ ഏറ്റവും മികച്ച അഭിപ്രായം നേടിയ ചിത്രമാണ്​. 

Full View

സൗബിൻ ഷാഹിർ, നൈജീരിയക്കാരനായ സാമുവൽ റോബിൻസൺ എന്നിവരാണ്​ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്​തിരിക്കുന്നത്​.  സമീർ താഹിർ, ഷൈജു ഖാലിദ്​ എന്നിവർ ചേർന്നാണ്​ സുഡാനിയുടെ നിർമാണം​.

Tags:    
News Summary - Kinavu Kondoru Video Song Sudani From Nigeria-MUSIC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT