Posted On
date_range Updated On
date_range തരംഗമായി 'കാട്രു വെളിയിതൈ' സോങ് ടീസർ
മണിരത്നം സംവിധാനം ചെയ്ത് എ.ആർ.റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച കാട്രു വെളിയിതൈ സോങ് ടീസറാണ് യുട്യൂബിൽ ഇപ്പോൾ തരംഗമാവുന്നത്. യുട്യൂബിലെ ട്രെൻഡിങ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്താണ് ഇൗ വിഡിയോ. ഫെബ്രുവരി ഒന്നിന് യുട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം കണ്ടിരിക്കുന്നത്.
തമിഴ് നടൻ കാര്‍ത്തിയാണ് മണിരത്നം ചിത്രത്തിലെ നായകൻ. ബോളിവുഡ് നടി അതിഥി റാവു ആണ് നായിക. കാട്രു വെളിയിതൈ അടുത്ത വർഷം മാർച്ചിൽ തിയറ്ററുകളിലെത്തും. പൈലറ്റിെൻറ വേഷത്തിലാകും കാര്‍ത്തി സിനിമയിൽ എത്തുക. ശ്രദ്ധ ശ്രീനാഥ്, കെപിഎസി. ലളിത എന്നിവരാണ് മറ്റുതാരങ്ങള്‍. മദ്രാസ് ടാക്കീസിെൻറ ബാനറില്‍ മണിരത്നം നിര്‍മിക്കുന്ന കാട്രു വെളിയിതൈ ഒരു റൊമാൻറിക് ത്രില്ലറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.