കാണു​േമ്പാൾ നിന്നെ; മുഹ്​സിൻ പരാരിയുടെ വരികൾ,​​ റെക്​സിൻെറ സംഗീതം

റെക്​സ്​ വിജയൻ സംഗീതം നൽകിയ തമാശയിലെ മറ്റൊരു ഗാനം കൂടി പുറത്തുവിട്ടു. മുഹ്​സിൻ പരാരിയുടെതാണ്​ വരികൾ. ആശാ ജീവ ൻ ആലപിച്ച 'കാണു​േമ്പാൾ നിന്നെ' എന്ന്​ തുടങ്ങുന്ന ഗാനം തമാശയിലെ രണ്ടാമതായി പുറത്തുവരുന്ന ഗാനമാണ്​. നേരത്തെ ഷഹബാസ്​ അമൻ ആലപിച്ച പാടീ ഞാൻ എന്ന്​ ഗാനം യൂട്യൂബിൽ തരംഗമായിരുന്നു.

റൊമാൻറിക്ക് കോമഡി ചിത്രമായ ‘തമാശ’ സംവിധാനം ചെയ്യുന്നത്​ നവാഗതനായ അഷ്​റഫ്​ ഹംസയാണ്​. വിനയ് ഫോര്‍ട്ട് കോളജ് അദ്ധ്യാപകനായും ദിവ്യ പ്രഭ, ഗ്രേസ് ആൻറണി, ചിന്നു ചാന്ദിനി, എന്നിവര്‍ നായികമാരായും തമാശയിൽ വേഷമിടുന്നു. നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സാലിം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്​.

സമീര്‍ താഹിര്‍, ഷൈജു ഷാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഈദ് റിലീസ് ആയി തിയേറ്ററുകളില്‍ എത്തും.

Full View
Tags:    
News Summary - Kaanumbol Ninne Thamaasha Movie Ashraf Hamza-music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT