സംവിധായകനെതിരെ ആരോപണവുമായി മീ ടു കാമ്പയിനിൽ ജെന്നിഫർ ലോപസും

ന്യൂയോർക്ക്​: ലൈംഗികാതിക്രമങ്ങൾക്കെതിരായി ഹോളിവുഡിൽ നടന്ന മീടൂ കാമ്പയിനി​​​െൻറ ചുവടു പിടിച്ച്​ ​ഗായിക ​െജന്നിഫർ ലോപസും. ഒരു മാഗസിന്​ നൽകിയ അഭിമുഖത്തിലാണ്​ തനിക്കു നേരെയുണ്ടായ പീഡനത്തെ കുറിച്ച്​ അവർ തുറന്നു പറഞ്ഞത്​. ത​​​െൻറ ആദ്യകാല സിനിമയിലെ ഒരു സംവിധായകന്​ ​നേരെയാണ്​ അവർ ആരോപണം ഉന്നയിച്ചത്​. എന്നാൽ വ്യക്​തിയു​െട പേര്​ വെളിപ്പെടുത്തിയിട്ടില്ല. 

മറ്റുള്ളവർക്ക്​ നേരെ ഉണ്ടായതു പോലെ ഒരു ലൈംഗികാതിക്രമം താൻ നേരിട്ടിട്ടില്ല. എന്നാൽ, ഒരു സംവിധായകൻ തന്നോട്​ മാറിടം കാണിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. ആ സമയം വള​െര ഭയ​െന്നങ്കിലും താൻ അയാളുടെ ആവശ്യം നിരസിച്ചു- ലോപസ്​ വ്യക്​തമാക്കി. 

ഹോളിവുഡി​െല നിരവധി സ്​ത്രീകൾ ലൈംഗികാതിക്രമത്തിന്​ ഇരയായെന്ന്​ മീടു കാമ്പയിനിലൂടെ തുറന്നു പറഞ്ഞിരുന്നു.  
 

Tags:    
News Summary - Jennifer Lopez recalls sexual harassment -Music News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT