Posted On
date_range Updated On
date_range യു.എസ് ഗാനരചയിതാവ് ഇർവിങ് ബുർജി വിടവാങ്ങി
വാഷിങ്ടൺ: കരീബിയൻ സംഗീതത്തെ ജനകീയമാക്കിയ യു.എസ് ഗാനരചയിതാവ് ഇർവിങ് ബുർജി അന്തരിച്ചു. 95 വയസ്സായിരുന്നു. മരണം സ്ഥിരീകരിച്ച ബാർബഡോസ് പ്രധാനമന്ത്രി ഒരു മിനിറ്റ് മൗനമാചരിക്കാൻ രാജ്യത്തോട് ആവശ്യപ്പെട്ടു. ബാർബഡോസ് ദേശീയഗാനം എഴുതിയത് ഇർവിങ് ആണ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ലോകവ്യാപകമായി അദ്ദേഹത്തിെൻറ പാട്ടുകളുടെ 10 കോടിയിലേറെ പതിപ്പുകൾ വിറ്റഴിഞ്ഞു. 1956ൽ ഹാരി ബെലാഫോണ്ടെ പാടിയ ആൽബത്തിലെ 11 പാട്ടുകളിൽ ഏഴെണ്ണവും എഴുതിയത് ഇർവിങ് ആണ്. യു.എസിൽ 10 ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിഞ്ഞ ആദ്യ ആൽബവും ഇതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.