മീ ടൂ: കൈലാഷ്​ ഖേറിനെതിരെ ആരോപണവുമായി മറ്റൊരു ഗായിക കൂടി VIDEO

ന്യൂഡൽഹി: പ്രശസ്​ത ബോളിവുഡ്​ ഗായകൻ കൈലാഷ്​ ഖേറിനെതിരെ മീടൂ ആരോപണവുമായി മറ്റൊരു ഗായിക കൂടി രംഗത്ത്​. സോന മോഹപത്രക്ക്​ പുറമേ ഗായികയായ വർഷ സിങ്​ ധനോഅയാണ്​ കൈലാഷിനെതിരെ ആരോപണവുമായി എത്തിയിരിക്കുന്നത്​​. യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ്​ താൻ നേരിട്ട മോശം അനുഭവം വർഷ വെളിപ്പെടുത്തിയത്​.

വർഷയെ ഫോണിലൂടെ ബന്ധപ്പെട്ട കൈലാഷ്​ അവരെ കാണണമെന്നും അവരുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ താൽപര്യമുണ്ടെന്നും പറഞ്ഞുവെന്നാണ്​ ആരോപണം.

അതേസമയം പ്രശസ്​ത ഗായകൻ തോഷി സബ്രിക്കെതിരെയും വർഷയുടെ വെളിപ്പെടുത്തലുണ്ടായി. ഒരു റെക്കോർഡിങ്ങിന്​ ക്ഷണിച്ച തോഷി, അയാളുടെ കൂടെ കാറിൽ കയറ്റി തനിക്ക്​ മദ്യം വാഗ്​ദാനം ചെയ്​തെന്നും ത​​​​​െൻറ ദേഹത്ത്​ സ്​പർശിച്ചെന്നും വർഷ പറഞ്ഞു. ശേഷം അയാളുടെ റെക്കോർഡിങ്​ സ്റ്റുഡിയോയിലേക്ക്​ കൂടെ പോകാൻ നിർബന്ധിച്ചെന്നും വർഷ വീഡിയോ സന്ദേശത്തിൽ വ്യക്​തമാക്കി.

ഇൗ സംഭവം എന്നിൽ വലിയ ഭീതിയുണ്ടാക്കി. ഒരു സംവിധായകനെയും കാണാൻ ഇതിന്​ ശേഷം എനിക്ക്​​ കഴിഞ്ഞില്ല. അതോടെ സംഗീത മേഖലയിലുള്ള എ​​​​​െൻറ കരിയർ അവസാനിച്ചു. വിഷാദ രോഗത്തിന്​ അടിമയായെന്നും വർഷ കൂട്ടിച്ചേർത്തു.

Full View
Tags:    
News Summary - another singer accuses Kailash Kher-music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.