Posted On
date_range Updated On
date_range ഗോവയിൽ അടിച്ചുപൊളിച്ച് പ്രണവും കൂട്ടരും; ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ഗാനം
ആദിക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ഗാനമെത്തി. നിരഞ്ജ് സുരേഷും കാവ ്യ അജിതും ചേർന്ന് പാടിയ പാട്ടിന് സംഗീതമൊരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ബി.കെ ഹരിനാരായണെൻറതാണ് വരികൾ.
ദിലീപ് നായകനായെത്തിയ ‘രാമലീല’ എന്ന ചിത്രത്തിനു ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സയ ഡേവിഡ് ആണ് പ്രണവിെൻറ നായികയായി എത്തുന്നത്. അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിെൻറ തിരക്കഥ ഒരുക്കിയിരിക്കുന്നതും.
അതീവ സാഹസിക രംഗങ്ങളുമായി എത്തുന്ന ചിത്രത്തിനുവേണ്ടി ഇന്തൊനേഷ്യയിലെ ബാലിയില്‍ പോയി പ്രണവ് മോഹന്‍ലാല്‍ സര്‍ഫിങ് പരിശീലിച്ചിരുന്നത് വലിയ വാര്‍ത്തയായിരുന്നു. മുളകുപാടം ഫിലിംസിെൻറ ബാനറില്‍ ഒരുങ്ങുന്ന ഏഴാമത്തെ ചിത്രമാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.