കാവേരി പ്രക്ഷോഭം: പൊലീസുകാർക്കെതിരായ ആക്രമണത്തെ അപലപിച്ച്​ രജനി

ചെന്നൈ: കാവേരി പ്രക്ഷോഭത്തിനിടെ ​െപാലീസുകാരെ ആക്രമിച്ചതിനെ അപലപിച്ച്​ തമിഴ്​ സൂപ്പർതാരം രജനീകാന്ത്​. ട്വിറ്ററിലുടെയാണ്​ സംഭവത്തിൽ ശക്​തമായ പ്രതിഷേധം രേഖപ്പെടുത്തി രജനി രംഗത്തെത്തിയത്​. അക്രമത്തി​​​​​​െൻറ ഏറ്റവും മോശമായ രൂപമാണ്​ കഴിഞ്ഞ ദിവസം പൊലീസുകാർക്കെതിരെ ഉണ്ടായത്​. ഇതിനെ എത്രയും പെ​െട്ടന്ന്​ നേരിടണം. അല്ലെങ്കിൽ അത്​ രാജ്യത്തിന്​ ആപത്താണ്​. ഇത്തരക്കാരെ ശിക്ഷിക്കാൻ കൂടുതൽ ശക്​തമായ നിയമങ്ങൾ ആവശ്യമാണെന്നും രജനി ട്വിറ്ററിൽ കുറിച്ചു.

പൊലീസുകാരെ പ്രക്ഷോഭകർ അക്രമിക്കുന്നതി​​​​​​െൻറ 23 സെക്കൻഡ്​ ദൈർഘ്യമുള്ള വിഡിയോയും രജനി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്​. ​​ചെപ്പോക്ക്​ സ്​റ്റേഡിയത്തിൽ സൂപ്പർ കിങ്​സി​​​​​​െൻറ ​െഎ.പി.എൽ മൽസരത്തിനെതിരെ പ്രക്ഷോഭം നടത്തിയവരാണ്​ കഴിഞ്ഞ ദിവസം പൊലീസിനെ ആക്രമിച്ചത്​. എന്നാൽ, ഇതി​​​​​​െൻറ കാരണമെന്തെന്ന്​ വ്യക്​തമല്ല.

കാവേരി മാനേജ്​മ​​​​​െൻറ്​ ബോർഡ്​ രൂപീകരിക്കാത്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ തമിഴ്​നാട്ടിൽ പ്രക്ഷോഭം കൂടുതൽ ശക്​തമാവുകയാണ്​. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്​സി​​​​​​െൻറ ആദ്യ ഹോം മൽസരത്തിനിടെ വലിയ രീതിയിലുള്ള പ്രക്ഷോഭത്തിനാണ്​ ചെന്നൈ സാക്ഷ്യം വഹിച്ചത്​.

Tags:    
News Summary - 'Worst Form of Violence': Rajinikanth Denounces Attack on Cops During Anti-IPL Protests-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.