കാർത്തിക്ക്​ സൂര്യയെ വെച്ച്​ സിനിമ സംവിധാനം ചെയ്യണം 

​ചെന്നൈ: ട്വിറ്ററിൽ ത​​െൻറ സംവിധാന സ്വപ്​നങ്ങൾ പങ്ക്​ വെച്ച്​ തമിഴ്​ നടൻ കാർത്തി.   തമിഴ്​ സൂപ്പർതാരവുമായ സൂര്യയാണ്​ കാർത്തിയുടെ സങ്കൽപത്തിലെ നായകൻ. 

അവസാനമിറങ്ങിയ ‘തീരൻ അധികാരം ഒൻട്ര്’​ സിനിമയുടെ വിജയത്തിളക്കത്തിൽ ഇരിക്കുന്ന കാർത്തി ത​​െൻറ ആരാധകരുമായി ട്വിറ്ററിൽ നടത്തിയ ചാറ്റിങ്ങിലാണ്​ സംവിധാന സ്വപ്​നം പങ്ക്​വെച്ചത്​.  

കാർത്തി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്​​ പരുത്തിവീരനിലൂടെയാണെന്ന്​ കരുതുന്നവരാണ്​ പലരും. എന്നാൽ സാക്ഷാൽ മണിരത്​നത്തി​​െൻറ സഹസംവിധായകനായാണ്​ കാർത്തിയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം. അതും സഹോദരൻ സൂര്യയുടെ തന്നെ സിനിമയായ ആയുധ എ​​ഴുത്തിലൂടെ.  

Tags:    
News Summary - Wish to direct brother Suriya some day, says Karthi - Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.