'സംഗമിത്ര'യിൽ നിന്ന് പുറത്തായതല്ല, പിൻമാറിയതെന്ന് ശ്രുതി ഹാസൻ

400 കോടി ബജറ്റിൽ തമിഴിൽ ഒരുക്കുന്ന സംഗമിത്ര എന്ന ചിത്രത്തിൽ നിന്ന് ശ്രുതി ഹാസൻ പുറത്തായി എന്ന വാർത്ത കഴിഞ്ഞദിവസം ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. ഇതിന് കാരണമെന്തെന്ന് വ്യക്തമായിരുന്നില്ല. എന്നാൽ ഇതിന് വിശദീകരണവുമായി ശ്രുതി തന്നെ ഇന്ന് രംഗത്തെത്തി. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ ചിത്രത്തിന്‍റെ തിരക്കഥ നല്‍കുകയോ, ഷെഡ്യൂള്‍ തീരുമാനിക്കുകയോ ചെയ്യാത്തതിനെ തുടർന്ന് ശ്രുതി പ്രൊജക്ടിൽ നിന്ന് പിൻമാറുകയായിരുന്നു.  

രണ്ട് വര്‍ഷമാണ് ചിത്രത്തിന് വേണ്ടി മാറ്റിവെക്കേണ്ടത്.  ഏപ്രില്‍ മുതല്‍ ശ്രുതി സിനിമക്ക് വേണ്ടിയുള്ള തയാറെടുപ്പിലായിരുന്നു. മികച്ച പരിശീലകര്‍ക്ക് കീഴില്‍ സ്വന്തം ഉത്തരവാദിത്വത്തിലായിരുന്നു ശ്രുതിയുടെ പരിശീലനമെന്നും ശ്രുതിയുടെ വക്താവ് അറിയിച്ചു. 

ബാഹുബലിയെ പോലെ രണ്ട് ഭാഗങ്ങളിലായാണ് ചിത്രം പുറത്തിറക്കുന്നത്.  കാന്‍സ് ചലച്ചിത്രോത്സവത്തില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. സംവിധായകൻ സുന്ദര്‍ സി , എ.ആർ റഹ്മാൻ, സാബു സിറിൽ നായിക ശ്രുതി, ആര്യ, ജയം രവി ഉൾപ്പടെയുള്ളവർ കാനിലെത്തുകയും ചെയ്തിരുന്നു. ഫസ്റ്റ്ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകര്‍ പുറത്തിറക്കിയിരുന്നു. ചിത്രത്തില്‍ ജയം രവി, ആര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Tags:    
News Summary - Why did Shruti Haasan opt out of Sangamithra?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.