വിവേകത്തിന് കേരളത്തിൽ റെക്കോർഡ് കളക്ഷൻ

തല അജിത് നായകനായ ചിത്രം വിവേകത്തിന് കേരളത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍. 2 കോടി 87ലക്ഷത്തി 89,770 രൂപയാണ് ആദ്യദിനത്തില്‍ വിവേകം കേരളാ ബോക്‌സ് ഓഫീസില്‍ നേടിയ ഗ്രോസ് കളക്ഷന്‍. ഒരു അജിത്ത് ചിത്രത്തിന് കേരളത്തില്‍ നിന്നും ആദ്യ ദിനം ലഭിച്ച റെക്കോര്‍ഡ് തുകയാണിത്. പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം പ്രദര്‍ശനത്തിനെത്തിച്ച ചിത്രവുമാണ് വിവേകം.

വ്യാഴാഴ്ചയാണ് കേരളത്തിലെ 309 തിയേറ്ററുകളില്‍ തമിഴകത്തിന്‍റെ തലയുടെ ചിത്രം എത്തിയത്. തമിഴ്നാട്ടിലും കബാലിയെ വെല്ലുന്ന ഇനീഷ്യല്‍ കളക്ഷനാണ് വിവേകത്തിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടില്‍ 700 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ലോകമെമ്പാടുമുള്ള തമിഴ് സിനിമാ മാര്‍ക്കറ്റുകളിലെല്ലാമായി 3250 സ്ക്രീനുകളിലാണ് വിവേകമെത്തിയത്.

ബാഹുബലിക്ക് ശേഷം മലയാളം ബോക്സോഫീസില്‍ റിലീസ് ദിനം തന്നെ മികച്ച കളക്ഷന്‍ നേടുന്ന ഇതരഭാഷാ ചിത്രം കൂടിയാവുകയാണ് വിവേഗം. തുടര്‍ ദിവസങ്ങളിലും ഇതേ കലക്ഷന്‍ നിലനിര്‍ത്തിയാലേ ചിത്രം കേരളത്തില്‍ നേട്ടമാകുമോയെന്ന് വിലയിരുത്താനാകൂ.
 

Tags:    
News Summary - Vivegam Gets Record Collection In Kerala-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.