ഉലകനായകന്‍റെ ‘വിശ്വരൂപം 2’- ട്രെയിലറെത്തി

ഉലകനായകൻ കമൽഹാസൻ ചിത്രം വിശ്വരൂപം 2 ന്‍റെ ട്രെയിലർ പുറത്തിറങ്ങി. കമൽഹാസൻ തന്നെയാണ് തിരക്കഥയും സംഭാഷണവും സംവിധാനം നിർവഹിച്ചത്. കമല്‍ തന്നെയാണ് ചിത്രത്തിലെ നായകന്‍. പൂജ കുമാര്‍, ശേഖര്‍ കപൂര്‍, രാഹുല്‍ ബോസ്, ആന്‍ഡ്രീയ ജെറീമിയ, ജയ്ദീപ് അഹ്ലാദ് എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലുണ്ട്. 

Full View

2013 ല്‍ പുറത്തിറങ്ങിയ വിശ്വരൂപത്തിന്റെ രണ്ടാം ഭാഗമാണ് ചിത്രം. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഒരു സ്‌പൈ ത്രില്ലര്‍ ചിത്രമായിരുന്നു ഒന്നാം ഭാഗം. തീവ്രവാദവിരുദ്ധ യുദ്ധത്തിന്റെ മറവില്‍ മുസ്ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ച് തമിഴ്‌നാട്ടിലെ ചില സംഘടനകള്‍ വിശ്വരൂപത്തിനെതിരെ രംഗത്ത് വന്നിരുന്നു. രണ്ടാം ഭാഗവും വിവാദങ്ങളിലിടം പിടിക്കുമോയെന്നാണ് ആരാധകർ ഉറ്റ് നോക്കുന്നത്. 

Tags:    
News Summary - Vishwaroopam 2 Tamil Official Trailer-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.