Posted On
date_range Updated On
date_range തൂത്തുകുടിക്ക് ഐക്യദാർഢ്യം: പിറന്നാൾ ആഘോഷമില്ലെന്ന് വിജയ്
ജൂൺ 22ന് തമിഴിന്‍റെ ഇളയദളപതി വിജയിയുടെ 44ാം പിറന്നാളാണ്. എന്നാൽ തൂത്തുകുടിയിലെ സമരം ചെയ്യുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇത്തവണത്തെ പിറന്നാൾ ആഘോഷമില്ലെന്ന് അറിയിച്ചിരിക്കുകയാണ് താരം. തന്‍റെ പിറന്നാൾ ആഘോഷിക്കരുതെന്നും വിജയ് ആരോധകരോടും നിർദേശിച്ചിട്ടുണ്ട്.
തൂത്തുക്കുടി സമരത്തിനിടെയുണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ വിജയ് കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു. കൊല്ലപ്പെട്ട 13 പേരുടെ വീടുകളിലും നടന്‍ സന്ദര്‍ശിച്ച് കുടംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ഒരു ലക്ഷം രൂപ വീതം ധനസഹായവും നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.