Posted On
date_range Updated On
date_range 'സെയ്ത്താ'ന്‍റെ 10 മിനിറ്റ് വിഡിയോ പുറത്ത്
ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യുന്ന വിജയ് ആന്‍റണിയുടെ സൈക്കോ ത്രില്ലർ ചിത്രം 'സെയ്ത്താ'ന്‍റെ 10 മിനിറ്റ് വിഡിയോ പുറത്ത്. സിനിമയുടെ പ്രചാരണത്തിന്‍റെ ഭാഗമായി അണിയറക്കാരാണ് പുതിയ മാർഗം സ്വീകരിച്ചത്.
'ദ് ഗേള്‍ വിത്ത് ദ് ഡ്രാഗണ്‍' എന്ന സൈക്കോ ത്രില്ലര്‍ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രത്തിന്‍റെ സംവിധായകൻ പ്രദീപ് കൃഷ്ണമൂര്‍ത്തിയാണ്. അരുന്ധതി നായരും ചാരുഹാസനും വൈജി മഹേന്ദ്രയുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഫാത്തിമ വിജയ് ആന്‍റണിയാണ് നിർമാണം.
സെപ്തംബറില്‍ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.