ഷറഫുവും സുഹാസും ധനുഷിന്​ തിരക്കഥയൊരുക്കും; സംവിധാനം കാർത്തിക്​ നരേൻ

കൊച്ചി: തമിഴ്​ സൂപ്പർ താരം ധനുഷ് നായകനാകുന്ന ​സിനിമക്ക്​ മലയാളികളായ ഷറഫുവും സുഹാസും തിരക്കഥയൊരുക്കും. ധ്ര ുവങ്ങൾ പതിനാറ്​, മാഫിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ യുവസംവിധായകൻ കാർത്തിക്​ നരേനാണ്​​ സിനിമ സംവിധാനം ചെയ്യ ുന്നത്​.

അമൽ നീരദ്​ സംവിധാനം ചെയ്​ത ഫഹദ്​ ഫാസിൽ ചിത്രം വരത്തനിലൂടെയാണ്​ ഷറഫുവും സുഹാസും സിനിമ രംഗത്തേക്കെത്തിയത്​. വൈറസ്​ സിനിമയുടെ തിരക്കഥയിൽ മുഹ്​സിൻ പരാരിക്കൊപ്പവും ഇരുവരും പങ്കാളികളായി.

കാർത്തിക്​ സുബ്ബരാജി​​​െൻറ ജഗമേ തന്തിരം, മാരി സെൽവരാജി​​​െൻറ കർണൻ, ആനന്ദ്​ എൽ. റായിയുടെ അത്​ രംഗിരേ, സഹോദരൻ ​െസൽവരാഘവൻ സംവിധാനം ചെയ്യുന്ന സൂപ്പർ ഹിറ്റ്​ ചിത്രം പുതുപ്പേട്ടയുടെ രണ്ടാം ഭാഗം എന്നിവയാണ്​ ധനുഷി​​​െൻറതായി ഇനി പുറത്തുവരാനുള്ളത്​.

Tags:    
News Summary - 'Varathan' writers on board for Dhanush's next with Karthick Naren!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.