ദീപാവലിക്ക് 96 ടി.വിയിൽ പ്രദർശിപ്പിക്കരുത് -തൃഷ

തമിഴ് ചിത്രം 96 ദീപാവലി ദിനത്തിൽ ടി.വിയിൽ പ്രദർശിപ്പിക്കുന്നതിനെ എതിർത്ത് നടി തൃഷ. ഇപ്പോൾ ടി.വിയിൽ പ്രദർശിപ്പിക്കരുതെന്ന് തൃഷ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

‌
ഇത് ഞങ്ങളുടെ അഞ്ചാം വാരമാണ്. ഇപ്പോഴും തിയറ്ററുകളിൽ 80 ശതമാനത്തോളം പ്രേക്ഷകർ വരുന്നുണ്ട്. അതിനാൽ ചിത്രത്തിന്‍റെ ടി.വി പ്രീമിയർ നേരത്തെ നടത്തുന്നത് ശരിയല്ല. പൊങ്കലിന്‍റെ സമയത്തേക്ക് 96 ടിവി പ്രീമിയർ നീട്ടിലെണമെന്ന് അഭ്യർത്ഥിക്കുന്നു.
-തൃഷ

ദീപാവലിക്ക് 96 സൺടിവിയിൽ പ്രദർശിപ്പിക്കുമെന്ന് ചാനൽ അറിയിച്ചിരുന്നു. എന്നാൽ ചാനൽ അധികൃതർ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - Trisha on premiere show of 96 in TV-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.