ടൊവീനോയുടെ തമിഴ് ചിത്രം; അഭിയും അനുവും

ടൊവിനോ ആദ്യമായി തമിഴില്‍ നായകനാകുന്ന ചിത്രമാണ് അഭിയും അനുവും. ഛായാഗ്രാഹക ബി ആര്‍ വിജയലക്ഷ്മിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിയുടെ കഥ അനുവിന്‍റെയും എന്ന പേരിൽ ചിത്രം മലയാളത്തിലും പുറത്തിറക്കുന്നുണ്ട്.  ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍ ആണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. പ്രണയ പശ്ചാത്തലമുള്ള സിനിമയില്‍ പിയാ വാജ്‌പേയിയാണ് ടൊവിനോയുടെ നായിക. 


ചിത്രത്തിന് ആശംസകളുമായി തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഏ ആര്‍ മുരുഗദോസ് രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. 

ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന തരംഗം, ആഷിക് അബു സംവിധാനം ചെയ്യുന്ന മായാനദി, മറഡോണ എന്നീ ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ള ടൊവീനോ ചിത്രങ്ങൾ.

 

Full View
Tags:    
News Summary - Tovino Tamil Movie Abhiyum Anuvum-Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.