സൂര്യയുടെ ചിത്രങ്ങൾക്ക്​ വിലക്കേർപ്പെടുത്താനൊരുങ്ങി തമിഴ്​നാട്ടിലെ തിയറ്റർ ഉടമകൾ

ചെന്നൈ: ലോക്​ഡൗണിന്​ ശേഷം സൂപ്പർ താരം സൂര്യയുടെ ചി​ത്രങ്ങൾക്ക്​ തിയറ്റർ വിലക്കേർപ്പെടുത്താൻ തമിഴ്​നാട്​ ത ിയറ്റർ ഓണേഴ്​സ്​ അസോസിയേഷൻ. സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതികയുടെ ‘പൊൻമകൾ വന്താൽ’ എന്ന ചിത്രം ഓവർ ദ ടോപ ് (OTT)​ പ്ലാറ്റ്​ഫോമിൽ റിലീസ്​ ചെയ്യാൻ തീരുമാനിച്ചതാണ്​ തിയറ്റർ ഉടമകളെ ചൊടിപ്പിച്ചത്​.

സിനിമകൾ ആദ്യം തിയറ്ററിലാണ് റിലീസ്​ ചെയ്യേണ്ടത്​. ചിത്രം ആമസോൺ പ്രൈമിൽ റിലീസ്​ ചെയ്യാനുള്ള സൂര്യയുടെ 2ഡി എൻറർടൈൻമ​െൻറിൻെറ നീക്കത്തെ ശക്​തമായി അപലപിക്കുന്നു- അസോസിയേഷൻ ഭാരവാഹിയായ പന്നീർസെൽവം പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു. ഒാൺലൈൻ റിലീസ്​ തടയണമെന്ന ആവശ്യത്തിൽ നിർമാതാവ്​ ഇതുവരെ പ്രതികരിച്ചില്ലെന്നും ആയതിനാൽ 2ഡി നിർമിക്കുന്ന ചിത്രങ്ങളും സൂര്യയുടെ ചിത്രങ്ങളും തിയറ്റർ കാണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൂര്യ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘സൂരറൈ പോട്ര്​’ എന്ന ചിത്രത്തിൻെറ റിലീസിനെ തീരുമാനം പ്രതികൂലമായി ബാധിക്കുമോ എന്നാണ്​ ഏവരും കാത്തിരിക്കുന്നത്​.

Tags:    
News Summary - TN Theatre owners to impose ban on Suriya movies- movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.