കോവിഡ്​ പ്രതിരോധത്തിന്​ 1.3 കോടി രൂപ നൽകി നടൻ വിജയ്​; കേരളത്തിന്​ 10ലക്ഷം

ചെന്നൈ: കോവിഡ്​ കോറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 1.3 കോടി രൂപ സംഭാവനയായി നൽകി തമിഴ്​ നടന്‍ വിജയ്. പ ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുരിതാശ്വാസ നിധിയായ പി. എം കെയറിലേക്ക് 25 ലക്ഷം രൂപയാണ്​ വിജയ്​ നൽകുക.

തമിഴ ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയും സംഭാവന ചെയ്യും. കേരള മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയും നൽകും.

തമിഴ് സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ രൂപീകരിച്ച ഫിലിം എം​േബ്ലായീസ്​ ഫെഡറേഷൻ ഓഫ്​ സൗത്ത്​ ഇന്ത്യയുടെ സഹായ നിധിയിലേക്ക് 25 ലക്ഷവും വിജയ് നല്‍കിയിട്ടുണ്ട്​.

കൂടാതെ കർണാടക, ആന്ധ്രാപ്രദേശ്​, തെലങ്കാന, പോണ്ടിച്ചേരി സര്‍ക്കാരുകളുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ വീതവും നല്‍കി. തമിഴ്​നാട്ടിലെ വിജയ്​ ഫാൻസ്​ ക്ലബ്ബുകൾ വിവിധ തരത്തിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്​.

തമിഴ്​നടൻമാരായ രാഘവ ലോറന്‍സ് പി. എം കെയ്‌റിലേക്ക് മൂന്ന് കോടി രൂപയും അജിത്ത് 1.25 കോടി രൂപയും രജനീകാന്ത് 40 ലക്ഷവും സംഭാവന നല്‍കിയിരുന്നു. സൂര്യ, കാർത്തി, ശിവകാർത്തികേയൻ എന്നിവരും ധനസഹായവും ദുരിതാശ്വാസ നിധികളിലേക്ക്​ സംഭാവനയും നൽകിയിരുന്നു.

Tags:    
News Summary - Thalapathy Vijay donates Rs 1.3 crore to coronavirus relief efforts -Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.