തമിഴ്​ സ്​പൂഫ്​ ചിത്രത്തി​െൻറ രണ്ടാം ഭാഗവും, തമിൾ റോക്കേഴ്​സിനി​െട്ടാരു  കൊട്ടു​ം

2010 ലാണ്​ അത്​ സംഭവിച്ചത്​ തമിഴ്​ സിനിമാ ലോകത്തിലേക്ക്​ ആദ്യമായൊരു സ്​പൂഫ്​ ചിത്രം പിറവിയെടുത്തു. സി.എസ്​ അമുദൻ എന്ന സംവിധായകൻ തമിഴ്​ മുൻ നിര താരമായ ശിവയുമായി ചേർന്ന്​ ‘തമിഴ്​ പടം’ എന്ന സ്​പൂഫ്​ ചിത്രം അവതരിപ്പിച്ചപ്പോൾ തമിഴ്​മക്കൾ അത്​ ഇരുകയ്യും നീട്ടി സ്വീകരിച്ചു. 

തമിഴ്​ പടത്തി​​​െൻറ രണ്ടാം ഭാഗവുമായി അതേ ടീം വീണ്ടുമെത്തുന്നു എന്ന പുതിയ വാർത്ത തമിഴ്​ സിനിമാ ലോകം ആവേശത്തോടെയാണ്​ സ്വീകരിച്ചത്​. ‘തമിഴ്​പടം 2.0’ എന്ന പേര്​ ചിത്രത്തിന്​ നൽകിയതും ഇറങ്ങാൻ പോകുന്ന മറ്റൊരു ചിത്രത്തി​െന കളിയാക്കുന്നതി​​​െൻറ ഭാഗമായാണ്​.

ഫസ്​റ്റ്​ ലുക്​ പോസ്​റ്ററിൽ ചിത്രത്തി​​​െൻറ അണിയറക്കാർ നൽകിയ റിലീസിങ്​ വിവരങ്ങളിലാണ്​ മറ്റൊരു കൗതുകം. കുപ്രസിദ്ധ പൈറസി വെബ്​സൈറ്റായ തമിൾറോക്കേഴ്​സിനിട്ട്​ ഒരു കൊട്ട്​ നൽകുന്ന വിധത്തിലാണ്​ പോസ്​റ്റർ ഒരുക്കിയിരിക്കുന്നത്​. തിയേറ്റർ റിലീസ്​ ​ഡേറ്റ്​ 25.5.2018 എന്നും തമിഴ്​റോക്കേ​ഴ്സ്​ റിലീസ്​ ഡേറ്റ്​ 26.5.2018 എന്നുമാണ്​ നൽകിയത്​. 

തമിഴ്​ സിനിമാ മേഖലക്ക്​ തലവേദന സൃഷ്​ടിച്ച്​ കൊണ്ടിരിക്കുന്ന തമിൾറോക്കേഴ്​സ്,​ പുത്തൻ തമിഴ് ചിത്രങ്ങൾ ഇറങ്ങി ഏതാനും ദിവസങ്ങൾക്കകം തന്നെ ​അവയുടെ ഒറിജിനൽ പ്രിൻറുകളുടെ ടൊറൻറ്​ റിലീസ്​ നടത്തി നിർമാതാക്കൾക്ക്​ നഷ്​ടം വരുത്തുക പതിവാണ്​. ഏറ്റവും ഒടുവിലായി കാർത്തിയുടെ സൂപ്പർ ഹിറ്റ്​ ചിത്രത്തിനാണ്​ തമിൾറോക്കേഴ്​സ് പണി കൊടുത്തത്​. ചിത്രത്തി​​​െൻറ ബ്ലൂറേ പ്രിൻറുകളടക്കം വെബ്​സൈറ്റിൽ അപ്​ലോഡ്​ ​ചെയ്​ത്​ സിനിമാ ലോകത്തെ ഞെട്ടിച്ചു. ത​​​െൻറ ചിത്രം തമിൾറോക്കേഴ്​സിൽ നിന്നും ഡൗൺലോഡ്​ ചെയ്​ത്​ കാണണം എന്ന്​ ഇതിനെ കളിയാക്കി കാർത്തി പറഞ്ഞിരുന്നു.

 

Full View

‘തമിഴ്​പടം 2.0’ ടീം നൽകിയ കൊട്ടിന്​ മറുപടിയായി തമിൾറോക്കേഴ്​സ് ഇട്ട പോസ്​റ്റാവ​െട്ട, ചിത്രത്തി​െൻ റിലീസിങ്​ ദിനം ത​െന്ന പൈറേറ്റ്​ കോപി ഇറക്കുമെന്നും.

തമിഴിൽ ഇറങ്ങുന്ന മാസ്​ മസാല ചിത്രങ്ങളെയും ത്രില്ലർ, റൊമാൻറിക്​ ചിത്രങ്ങളെയും കണക്കിന്​ കളിയാക്കുന്ന ചിത്രമായിരുന്നു തമിഴ്​ പടം. തമിഴിലെ സൂപ്പർ താരങ്ങളെയും നായികമാരെയും സംവിധായകരെയും ചിത്രത്തിലൂടെ അടിമുടി ആക്ഷേപിക്കുന്നുണ്ട്​. തമിഴ്​ ചിത്രങ്ങളിൽ കണ്ടുവരുന്ന സ്​ഥിരം രീതിയിലുള്ള കഥാ സന്ധർഭങ്ങളെയും സീനുകളെയും ഗാനരംഗങ്ങളെയും ചിത്രം പോസ്​റ്റ്​മോർട്ടം ചെയ്​തു. എ​ങ്കിലും സൂപ്പർ താരങ്ങളുടെ ആരാധകർ ചിത്രത്തെ ആക്രമിച്ചില്ല. ചിത്രം ബോക്​സോഫീസിലും വലിയ വിജയമായി.

 

ചിത്രത്തി​െൻ രണ്ടാം ഭാഗത്തിനായി തെന്നിന്ത്യ മുഴുവനായി കാത്തിരിക്കുകയാണ്​.

Tags:    
News Summary - Tamizh Padam 2.0 coming next year - Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.