?????? ????? ????????????? ??. ??????????

ബലാൽസംഗത്തിന്​ സ്​ത്രീകളും കാരണക്കാരെന്ന്​ തമിഴ്​ സംവിധായകൻ ഭാഗ്യരാജിൻെറ സ്​ത്രീവിരുദ്ധ പരാമർശം

‘സ്​ത്രീകൾ ബലാൽസംഗം ചെയ്യപ്പെടുന്നതിൽ ആണുങ്ങളെ മാത്രം കുറ്റപ്പെടുത്തരുത്​.. പെണ്ണുങ്ങള ും അതിൽ കുറ്റക്കാരാണ്​...’ ഒരുകാലത്ത്​ ശക്​തമായ സ്​ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായ ഒരാളുടെ കമൻറാണിത്​. പ്രമുഖ തമിഴ്​ ചലച്ചിത്ര സംവിധായകനും നടനുമായ ​കെ. ഭാഗ്യരാജാണ്​ ഏറ്റവും സ്​​ത്രീവിരുദ്ധമായ ഇൗ പരാമർശം നടത്തിയത്​..

‘കറുത്തുക്കളൈ പതിവു സെയ്​’ എന്ന തമിഴ്​ ചിത്രത്തിൻെറ ഓഡിയോ ലോഞ്ചിങ്ങിനിടയിലായിരുന്നു ഭാഗ്യരാജ്​ വിവാദമായ പരാമർശം നടത്തിയത്​. യുവതലമുറ, മൊബൈൽ ഫോണുകൾക്ക്​ അടിമയായതിനെക്കുറിച്ച്​ പരാമർശിക്ക​ുന്നതിനിടയിലാണ്​ സ്​ത്രീകളെ ഏറ്റവും അപമാനിക്കുന്ന പരാമർശമുണ്ടായത്​. സ്​ത്രീകളുടെ മൊബൈൽ ഫോൺ ഉപയോഗത്തെയും മോശമായ ഭാഷയിലാണ്​ അദ്ദേഹം പരാമർശിച്ചത്​.‘പുതിയ തലമുറയിലെ ആണുങ്ങൾ പെണ്ണുങ്ങളെ മാറുന്നതു പോലെയാണ്​ ഫോണിൻെറ സിം മാറുന്നത്​. ചില പുരുഷന്മാർ പറയുന്നത്​ സ്​ത്രീകൾക്ക് രണ്ട​ും മൂന്നും ഫോണുകളും നിരവധി സിമ്മുകളുമുണ്ടെന്നാണ്​’ ഭാഗ്യരാജ്​ പറയുന്നു.

‘ഊസി ഇടം കുടുത്താ താൻ നൂൽ നുഴയ മുടിയും’ (സൂചി അനുവദിച്ചാലേ നൂൽ കടക്കൂ’) എന്ന സ്​ത്രീവിരുദ്ധമായ പഴമൊഴി ഉദ്ധരിച്ചായിരുന്നു ഭാഗ്യരാജിൻെറ പ്രസംഗം.

20ഓളം ​യുവതികളെ ഒരു സംഘം നിരന്തരമായി ബലാൽസംഗം ചെയ്യുകയും വിഡിയോയിൽ പകർത്തുകയും ചെയ്​ത പൊള്ളാച്ചി ലൈംഗികാക്രമണ സംഭവത്തെ ചൂണ്ടിക്കാട്ടിയാണ്​ സ്​ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങൾ ഭാഗ്യരാജ്​ നടത്തിയത്​. സ്​ത്രീകൾ പരിധി ലംഘിക്കരുതെന്നും സ്​ത്രീകൾക്കു ചില നിയ​ന്ത്രണങ്ങൾ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

ഭാഗ്യരാജിൻെറ സ്​ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ തമിഴ്​നാട്ടിലെ സ്​ത്രീ സംഘങ്ങളും ചില സിനിമ പ്രവർത്തകരും രംഗത്തുവന്നിട്ടുണ്ട്​..

ഭാഗ്യരാജിൻെറ പ്രസംഗത്തിൻെറ വിഡിയോ താഴെ

Full View
Tags:    
News Summary - Tamil director actor K Bhagyaraj misogynistic blame women responsible for rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.