Posted On
date_range Updated On
date_range തമന്നക്കെതിരായ വിവാദ പ്രസ്താവന: മാപ്പ് പറയുന്നുവെന്ന് സംവിധായകന്
നടികളുടെ വസ്ത്രത്തിന്റെ ഇറക്കക്കുറവ് സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തിയ തമിഴ് സംവിധായകന് സൂരജ് മാപ്പ് പറഞ്ഞു. തമന്നയോടും സിനിമാരംഗത്തെ മറ്റ് നായികമാരോടും താൻ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു. ആരെയെങ്കിലും മോശമായി ചിത്രീകരിക്കുകയോ അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയോ ആയിരുന്നില്ല ഉദ്ദേശമെന്നും മാധ്യമങ്ങള്‍ക്ക് നല്കിയ കുറിപ്പില്‍ ജി. സൂരജ് വ്യക്തമാക്കി.
നടികളെ ഗ്ലാമര്‍ കൂട്ടാന്‍ വേണ്ടിയാണ് സിനിമകളില്‍ അഭിനയിപ്പിക്കുന്നതെന്നും ഇതിനുവേണ്ടി അവരുടെ വസ്ത്രത്തിന്റെ ഇറക്കം കുറയ്ക്കാറുണ്ടെന്നുമാണ് കത്തി സണ്ടെയുടെ സംവിധായകന് കൂടിയായ സൂരജ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനെതിരെ നടി നയൻതാര രംഗത്തുവരികയും സംഭവം വിവാദമാവുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.