‘സിങ്കം 3’ റിലീസ് ദിവസം തന്നെ ഓണ്‍ലൈനില്‍

മുംബൈ: തമിഴ് നടന്‍ സൂര്യ നായകനായത്തെിയ ‘സിങ്കം 3’ എന്ന ചിത്രത്തിന്‍െറ ചില ഭാഗങ്ങള്‍ റീലിസ് ചെയ്ത ദിവസം തന്നെ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. ഈ മാസം ഒമ്പതിന് തിയറ്ററിലത്തെിയ ചിത്രത്തിന്‍െറ ഭാഗങ്ങളാണ് അതേ ദിവസം തന്നെ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്. മുമ്പും തമിഴ് സിനിമകള്‍ അനധികൃതമായി ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്ത വെബ്സൈറ്റുകളുടെ ഉടമകള്‍ ‘സിങ്കം 3’ റിലീസ് ദിവസം തന്നെ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുമെന്ന് വെല്ലുവിളിച്ചിരുന്നു. ചിത്രത്തിന്‍െറ ശരിയായ പതിപ്പ് തങ്ങളുടെ കൈവശമുണ്ടെന്ന് വ്യാഴാഴ്ച ഇത്തരം വെബ്സൈറ്റുകളില്‍ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ അവകാശവാദമുന്നയിച്ചിരുന്നു. ‘സിങ്കം 3’ റിലീസ് ചെയ്യാനിരിക്കെ തിയറ്ററില്‍ പോയി മാത്രമേ സിനിമ കാണാവൂ എന്ന് സൂര്യ ട്വിറ്ററില്‍ ആരാധകരോട് അഭ്യര്‍ഥിച്ചിരുന്നു. ഗനവേല്‍ രാജയാണ് ‘സിങ്കം 3’ന്‍െറ നിര്‍മാതാവ്.
 
Tags:    
News Summary - Suriya's Singam 3 leaked online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.