ശബരിമല യുവതീ പ്രവേശനത്തിനെതിരെ വിമര്‍ശനവുമായി തെലുങ്ക് നടി ശ്രീറെഡ്ഡി. ശബരിമലയില്‍ പെണ്‍കുട്ടികള്‍ പോകുന് നത് നിര്‍ത്തണമെന്നും ആചാരങ്ങള്‍ക്ക് വില കല്‍പ്പിക്കണമെന്നും ശ്രീ റെഡ്ഡി ഫേസ്ബുക്കില്‍ കുറിച്ചു. ബിന്ദുവും കനകദുര്‍ഗയും ശബരിമലയിലെത്തിയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നടിയുടെ പോസ്റ്റ്. പോസ്റ്റിന് നിരവധി വിമര്‍ശന കമന്റുകളും ഉയരുന്നുണ്ട്.
”ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് അവസാനിപ്പിക്കണം. ക്ഷേത്രാചാരങ്ങള്‍ക്ക് വില കല്‍പ്പിക്കണം. ഹിന്ദുത്വത്തെ സംരക്ഷിക്കണം. മതമൂല്യങ്ങളെയും അയ്യപ്പനെയും ബഹുമാനിക്കുക. ദൈവത്തിനെതിരെ എന്തെങ്കിലും പ്രവൃത്തി നമ്മുടെ ഭാഗത്തുനിന്നുമുണ്ടായാല്‍ നമുക്ക് അനുഗ്രഹം ലഭിക്കാതെ പോകും. പെണ്‍കുട്ടികളുടെ ഭാവിക്ക് ദോഷം ചെയ്യും”-ശ്രീ റെഡ്ഡി കുറിപ്പില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.