ഈ വര്‍ഷം തമിഴ് സിനിമക്ക് ലഭിക്കുന്ന ദേശീയ അവാര്‍ഡ് മമ്മൂട്ടിയിലൂടെ -ശരത് കുമാർ 

മമ്മൂട്ടിയുടെ തമിഴ്​ ചിത്രം 'പേരൻപി'ന്​ റോട്ടർഡാം ചലച്ചിത്രോത്സവത്തിൽ വൻവരവേൽപ്പ് ലഭിച്ചതിന് പിന്നാലെ മമ്മൂട്ടിയെ പ്രശംസിച്ച് തമിഴ് നടൻ ശരത് കുമാർ.  ഈ വര്‍ഷം തമിഴ് സിനിമക്ക് ലഭിക്കുന്ന ദേശീയ അവാര്‍ഡ് മമ്മൂട്ടിയിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. 

പേരന്‍പിലെ അമുധം എന്ന കഥാപാത്രത്തിനെ ഈ മമ്മൂട്ടിക്ക് അല്ലാതെ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല. ഞാന്‍ ആദ്യമായി ചിത്രത്തിന്‍റെ കഥകേട്ടപ്പോള്‍ തന്നെ ഈ കഥാപാത്രമായി മമ്മൂട്ടിയെ തെരഞ്ഞെടുത്തത് ഏറ്റവും ഉചിതമായ തീരുമാനമാണെന്ന് റാമിനോട് പറഞ്ഞിരുന്നു. ഈ വര്‍ഷം തമിഴ് സിനിമക്ക് ലഭിക്കുന്ന ദേശീയ അവാര്‍ഡ് മമ്മൂട്ടിയിലൂടെയാണെന്ന് എനിക്കുറപ്പുണ്ട്

                                                                                                      –ശരത് കുമാര്‍ 

തമിഴിലെ മുൻ നിര സംവിധായകനായ റാമാണ് ചിത്രം ഒരുക്കിയത്. അഞ്​ജലിയാണ്​ നായിക. തങ്കമീൻകൾ എന്ന റാം ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായിരുന്ന സാധന സർഗം പേരൻപിൽ മമ്മൂട്ടിയുടെ മകളായി വേഷമിടുന്നു. ദേശീയ അവാർഡ്​ ജേതാവാണ്​ സാധന. തമിഴിലും മലയാളത്തിലുമായി ചിത്രം റിലീസ്​ ചെയ്യും. സമുദ്രക്കനിയും ചിത്രത്തി​​​​െൻറ തമിഴ്​ പതിപ്പിൽ അഭിനയിക്കുന്നു. സിദ്ധിഖും സുരാജ്​ വെഞ്ഞാറമൂടും മലയാള പതിപ്പിലുണ്ട്​. പ്രശസ്​തനായ എഡിറ്റർ ശ്രീകർ പ്രസാദാണ്​ ചിത്രസംയോജനം. തേനി ഇൗഷ്വർ ഛായാഗ്രഹണം നിർവഹിക്കുന്നു.

തങ്ക മീൻകൾ എന്ന ചിത്രത്തിലൂടെയാണ്​ റാം ദേശീയ തലത്തിൽ ശ്രദ്ധ നേടുന്നത്​. മമ്മൂട്ടിക്ക്​ വേണ്ടി വർഷങ്ങളോളം കാത്തിരുന്ന റാമിന്​ രണ്ട്​ വർഷം മുമ്പാണ്​ താരത്തി​​​​െൻറ ഡേറ്റ്​ ലഭിച്ചത്​. ചിത്രത്തിൽ ഒരു ടാക്​സി ​ഡ്രൈവറായാണ്​ മമ്മൂട്ടിയെത്തുന്നത്​. തരമണിയായിരുന്നു റാമി​​​​െൻറതായി പുറത്തു വന്ന അവസാനത്തെ തമിഴ്​ ചിത്രം. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം സാമ്പത്തികമായും നേട്ടമുണ്ടാക്കിയിരുന്നു. കട്രത്​ തമിഴ്​ എന്ന ആദ്യ ചിത്രവും വളരെ മികച്ചതാണ്​​. 

Tags:    
News Summary - Sharthkumar on Mammooty's Perfomance in Peranbu-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.