മക്കൾ സെൽവൻ വിജയ് സേതുപതിയുടെ ഇൗ വർഷത്തെ അവസാന ചിത്രം സീതാകാതിയുടെ ഗംഭീര ട്രെയിലർ പുറത്തുവിട്ടു. ബാലാജി തരണീതരൻ സംവിധാനം െചയ്യുന്ന സീതാകാതിയിൽ വ്യത്യസ്ത വേഷങ്ങളിലാണ് താരമെത്തുന്നത്.
വിജയ് സേതുപതി വൃദ്ധനായും യുവാവായും വേഷമിടുന്ന സീതാകാതിയുടെ ട്രെയിലർ യൂട്യൂബിൽ തരംഗമായിരിക്കുകയാണ്. എട്ട് മണിക്കൂറ് കൊണ്ട് 12 ലക്ഷം കാഴ്ചക്കാരും ഒരു ലക്ഷത്തോളം ലൈക്കും നേടിയ ട്രെയിലറിലെ വിജയ് സേതുപതിയുടെ അഭിനയവും ശബ്ദവുമെല്ലാം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
അതിഥി താരമായി എത്തിയ ഇമൈക നൊടികൾ, നായകനായി കൈയ്യടി നേടിയ മണിരത്നത്തിെൻറ ചെക്ക ചിവന്ത വാനം, തൃഷയുമൊത്ത് തകർത്തഭിനയിച്ച 96 എന്നീ ചിത്രങ്ങൾക്ക് ശേഷം പുറത്തുവരാനിരിക്കുന്ന സീതാകാതിക്കായി തമിഴ് പ്രേക്ഷകരെ പോലെ മലയാളികളും കാത്തിരിപ്പാണ്.
പാഷൻ സ്റ്റുഡിയോസാണ് ചിത്രം നിർമിക്കുന്നത്. സരസ്കാന്ത് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സംഗീതം നൽകുന്നത് മലയാളിയായ ഗോവിന്ദ് വസന്തയാണ്. ആർ. ഗോവിന്ദ് രാജ് എഡിറ്റിങ്ങും വിനോദ് രാജ്കുമാർ കലാ സംവിധാനവും നിർവഹിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.