സീതാകാത്തിയുടെ സ്നീക്ക് പീക്ക് പുറത്ത്

മക്കൾ സെൽവൻ വിജയ്​ സേതുപതി ചിത്രം സീതാകാതിയിലെ രംഗം പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രത്തിൽ സേതുപതി നാടക ത്തിൽ അഭിനയിക്കുന്ന രംഗമാണ് സ്നീക്ക് പീക്കിലൂടെ പുറത്തു വിട്ടത്.

Full View

ബാലാജി തരണീതരൻ സംവിധാനം ​െചയ്യുന്ന സീതാകാതിയിൽ വ്യത്യസ്​ത വേഷങ്ങളിലാണ്​ താരമെത്തുന്നത്​. വിജയ്​ സേതുപതി വൃദ്ധനായും യുവാവായും വേഷമിടുന്ന സീതാകാതിയുടെ ട്രെയിലർ യൂട്യൂബിൽ തരംഗമായിരുന്നു. അതിഥി താരമായി എത്തിയ ഇമൈക നൊടികൾ, നായകനായി കൈയ്യടി നേടിയ മണിരത്​നത്തി​​​​െൻറ ചെക്ക ചിവന്ത വാനം, തൃഷയുമൊത്ത്​ തകർത്തഭിനയിച്ച 96 എന്നീ ചിത്രങ്ങൾക്ക്​ ശേഷം പുറത്തുവരാനിരിക്കുന്ന സീതാകാതിക്കായി തമിഴ്​ പ്രേക്ഷകരെ പോലെ മലയാളികളും കാത്തിരിപ്പാണ്​.

പാഷൻ സ്റ്റുഡിയോസാണ്​ ചിത്രം നിർമിക്കുന്നത്​. സരസ്​കാന്ത്​ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്​ സംഗീതം നൽകുന്നത്​ മലയാളിയായ ഗോവിന്ദ്​ വസന്തയാണ്​. ആർ. ഗോവിന്ദ്​ രാജ്​ എഡിറ്റിങ്ങും വിനോദ്​ രാജ്​കുമാർ കലാ സംവിധാനവും നിർവഹിച്ചിരിക്കുന്നു.

Tags:    
News Summary - Seethakaathi Sneak Peek-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.