Posted On
date_range Updated On
date_range റഹ്മാനും രാജീവ് മേനോനും വീണ്ടും; സര്‍വം താളമയത്തിന്‍റെ ട്രെയിലർ
18 വര്‍ഷങ്ങള്‍ക്ക് ശേഷം രാജീവ് മേനോന്‍ സംവിധാനം ചെയ്യുന്ന സര്‍വം താളമയം എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത് തിറങ്ങി. ജി.വി പ്രകാശ് നായകനായെത്തുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക. നെടുമുടി വേണു, വിനീത്, ദിവ്യ ദര്‍ശിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
ദലിത് വിഭാഗത്തില്‍പ്പെട്ട പീറ്റര്‍ എന്ന യുവാവ് വാദ്യങ്ങളോടുള്ള താല്‍പര്യം മൂലം മൃദംഗം പഠിക്കാന്‍ നടത്തുന്ന പോരാട്ടങ്ങളാണ് കഥാപശ്ചാത്തലം.
എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. മൈന്‍ഡ് സ്‌ക്രീന്‍ പ്രൊഡക്ഷനാണ് സര്‍വ്വം താളമയം നിര്‍മിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.