സാമന്തയും നാഗ ചൈതന്യയും വിവാഹിതരായി

ന്യൂഡൽഹി: വെള്ളിത്തിരയിലെ താരജോഡികളായ സാമന്ത റുത്ത്​ പ്രഭുവും നാഗ ചൈതന്യ അക്കിനേനിയും വിവാഹിതരായി. ഏറെ കാലം പ്രണയത്തിലായിരുന്ന ഇരുവരും വെള്ളിയാഴ്​ച ഗോവയിൽ നടന്ന ചടങ്ങിലാണ്​ വിവാഹിതരായത്​. 

പരമ്പരാഗത തെക്കേ ഇന്ത്യൻ ആചാര പ്രകാരം നടന്ന വിവാഹ കർമങ്ങളിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്​ പ​െങ്കടുത്തത്​. ഇരുവരുടെയും നിറഞ്ഞ ചിരിയോടെയുള്ള വിവാഹ ചിത്രങ്ങൾ നാഗ ചൈതന്യയുടെ അച്ഛൻ നാഗാർജുന അക്കിനേനി ശനിയാഴ്​ച ട്വിറ്ററിൽ പോസ്റ്റ് ചെയ്​തു. 

പരമ്പരാഗത സ്വർണവർണ സാരിയും ഗജ്​റയുമായിരുന്നു സാമന്തയുടെ വിവാഹ ​വേഷം. വെളുത്ത കുർത്ത പൈജാമ ധരിച്ചാണ്​ നാഗ ചൈതന്യ എത്തിയത്​. ഞായറാഴ്​ച​ ക്രിസ്​ത്യൻ രീതിയിൽ ഇരുവരുടെയും വിവാഹം ന​ടത്താൻ തീരുമാനിച്ചിട്ടുണ്ട്​.

'യേ മായ ചെസാവെ', 'മനം', 'ത്രയം' തുടങ്ങിയ ചിത്രങ്ങളിൽ ഇരു താരങ്ങളും ഒന്നിച്ചഭിനയിച്ചിരുന്നു​.

Tags:    
News Summary - Samantha Ruth Prabhu And Naga Chaitanya Married -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.