Posted On
date_range Updated On
date_range ഇത് സ്വപ്ന സാഫലമ്യമെന്ന് സായി പല്ലവി
തെലുങ്കിലും തമിഴിലും ഏറെ ആരാധകരുള്ള നടിയായി മാറിയിരിക്കുകയാണ് സായി പല്ലവി. എന്നാൽ തന്‍റെ ആരാധകനോടൊപ്പം അഭിനയിക്കാനായതിന്‍റെ സന്തോഷത്തിലാണ് സായി. സൂര്യയുടെ കടുത്ത ആരാധികയായ സായി ഇപ്പോൾ അദ്ദേഹത്തിന്‍റെ നായികയായി അഭിനയിക്കുകയാണ്. എൻജികെ എന്ന ചിത്രത്തിലാണ് നടി ഇപ്പോൾ അഭിനയിക്കുന്നത്. സെൽവരാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും അഭിനയിക്കുന്ന ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇത് തന്‍റെ സ്വപ്നസാഫലമ്യമാണെന്ന് സായി പല്ലവി പ്രതികരിച്ചു. അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോൾ സംസാരിക്കാൻ വാക്കുകൾ കിട്ടിയില്ല. സൂര്യയുടെ നായികയായി അഭിനയിക്കുന്നുവെന്നത് വിശ്വസിക്കാനാവുന്നില്ലെന്നും സായി പല്ലവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.