Posted On
date_range Updated On
date_range സാമിയായി ചിയാൻ വിക്രം വീണ്ടും; ട്രയിലർ പുറത്ത് VIDEO
ചിയാന്‍ വിക്രമിെൻറ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ സാമിക്ക് രണ്ടാം ഭാഗം. വിക്രം ആറു സാമിയെന്ന പോലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്ന ചിത്രത്തിെൻറ ട്രയിലർ പുറത്തുവിട്ടു. 2003ല്‍ പുറത്തിറങ്ങിയ സാമി ആദ്യ ഭാഗം സംവിധാനം ചെയ്തത് സിങ്കം എന്ന ചിത്രമൊരുക്കിയ ഹരിയാണ്. ആക്ഷന്‍ ത്രില്ലർ ഗണത്തിൽ പെട്ട ചിത്രം വിക്രമിെൻറ കരിയർ മാറ്റിമറിച്ചിരുന്നു.
സാമിയുടെ ആദ്യ ഭാഗത്തിന് ലഭിച്ച വൻവരവേൽപാണ് ചിത്രത്തിന് ഒരു രണ്ടാം ഭാഗമൊരുക്കാന്‍ സംവിധായകനെ പ്രേരിപ്പിച്ചത്. തൃഷയായിരുന്നു ചിത്രത്തില്‍ വിക്രമിെൻറ നായിക. സാമി രണ്ടിലാകെട്ട മലയാളിയായ കീർത്തി സുരേഷാണ് നായികാ വേഷത്തിലെത്തുന്നത്. മുഴുനീള ആക്ഷൻ ചിത്രമായി തന്നെയാണ് സാമി രണ്ടും പുറത്തുവരുന്നത്. സാമിയുടെ രണ്ടാം ഭാഗത്തിനായി ആവേശത്തോടെയാണ് വിക്രം ആരാധകര്‍ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.