Posted On
date_range Updated On
date_range ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്ന ആവശ്യവുമായി നടി രംഭ കോടതിയില്‍
ചെന്നൈ: ദാമ്പത്യജീവിതം പുന$സ്ഥാപിച്ച് ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്ന ആവശ്യവുമായി നടി രംഭ ചെന്നൈ കുടുംബ കോടതിയില്‍ ഹരജി നല്‍കി. കാനഡയില്‍ താമസിക്കുന്ന വ്യവസായി ഇന്ദിരന്‍ പത്മനാഥനുമായി 2010 ഏപ്രിലില്‍ രംഭയുടെ വിവാഹം കഴിഞ്ഞിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.
കുടുംബപ്രശ്നങ്ങളത്തെുടര്‍ന്ന് വര്‍ഷങ്ങളായി ഇരുവരും വേറിട്ടാണ് താമസം. ഹിന്ദു വിവാഹ നിയമത്തിലെ വകുപ്പ് ഒമ്പത് പ്രകാരം ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ അനുവദിക്കണമെന്നും ഇതിന് ഭര്‍ത്താവിന് നിര്‍ദേശം നല്‍കണമെന്നുമാണ് രംഭയുടെ ആവശ്യം.
ചെന്നൈ സെക്കന്‍ഡ് അഡീഷനല്‍ കുടുംബ കോടതിയില്‍ നല്‍കിയ ഹരജി ഡിസംബര്‍ മൂന്നിന് പരിഗണിക്കും. അടുക്കള, ബാത്ത്റൂം സാമഗ്രികള്‍ നിര്‍മിക്കുന്ന കമ്പനിയുടെ ഉടമയാണ് ഭര്‍ത്താവ്. വിവാഹ ശേഷം കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായിരുന്ന രംഭ കുടുംബസഹിതം കാനഡയിലായിരുന്നു.
ഇതിനിടെ ഇരുവരും അകന്നു. ഇന്ത്യയിലേക്ക് തിരിച്ചത്തെി വീണ്ടും സിനിമകളില്‍ സജീവമാകാന്‍ തീരുമാനിച്ചതോടെ വിവാഹ മോചനം നേടുന്നതായി അഭ്യൂഹം പരന്നിരുന്നെങ്കിലും രംഭ അത് നിഷേധിച്ചിരുന്നു. മക്കള്‍ ഭര്‍ത്താവിനൊപ്പം കാനഡയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.