കർണാടക ഗവർണറുടെ നടപടികൾ ജനാധിപത്യത്തെ പരിഹസിക്കുന്നത്- രജനീകാന്ത്

ചെ​ന്നൈ: കർണാടകയിൽ ഗവർണർ വാജുഭായിവാലയുടെ നടപടികൾ ജനാധിപത്യത്തെ പരിഹസിക്കുന്നതാണെന്ന്​ തമിഴ്​ സൂപ്പർതാരം രജനീകാന്ത്​. സഭയിൽ വിശ്വാസം തെളിയിക്കാൻ ഗവർണർ യെദിയൂരപ്പക്ക്​ 15 ദിവസം നൽകിയത്​ ജനാധിപത്യത്തെ പരിഹസിക്കുന്നതിന്​ തുല്യമാണ്​. എന്നാൽ, നിർണായക വിധിയിലുടെ സുപ്രീംകോടതി ജനാധിപത്യ​ത്തി​​​​​െൻറ അന്തസത്ത ഉയർത്തിപിടിച്ചുവെന്നും രജനി വ്യക്​തമാക്കി.

2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. തെരഞ്ഞെടുപ്പ്​ തീയതി പ്രഖ്യാപിക്കു​േമ്പാൾ ഇക്കാര്യത്തിൽ നിലപാട്​ വ്യക്​തമാക്കും. ആരുമായും സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച്​ ഇപ്പോൾ പറയാനാവില്ലെന്നും രജനി വ്യക്​തമാക്കി.

രാഷ്​ട്രീയപാർട്ടിയുമായി തമിഴ്​നാട്ടിൽ മുന്നോട്ട്​ പോകുന്ന രജനി ബി.ജെ.പി പാളയത്തിലെത്തുമെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. രജനിയെ മുൻനിർത്തി അമിത്​ ഷായും മോദിയും ത​മിഴ്​നാട്ടിൽ തന്ത്രങ്ങൾ മെനയുകയാണെന്നും വാർത്തകളുണ്ടായിരുന്നു. ഇതിന്​ പിന്നാലെയാണ്​ ബി.ജെ.പിയെ തള്ളി രജനി രംഗത്തെത്തിയത്​.

 

Tags:    
News Summary - Rajnikanth says BJP, Governor made mockery of democracy in Karnataka-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.