ദർബാറുമായി തലൈവറും മുരുഗദോസ്സും; ഫസ്റ്റ്​ലുക്​ പുറത്ത്​

സൂപ്പർഹിറ്റ്​ ചിത്രം സർക്കാറിന്​ ശേഷം എ.ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ നായകനായ ി സൂപ്പർസ്റ്റാർ രജനികാന്ത്​. ദർബാർ എന്ന്​ പേര്​ നൽകിയിരിക്കുന്ന ചിത്രത്തിൻെറ ഫസ്റ്റ്​ലുക്​ പോസ്റ്റർ പുറത്ത ുവിട്ടു.

അനിരുദ്ധ്​ രവിചന്ദർ സംഗീതം നൽകുന്ന ചിത്രത്തിൽ നായിക നയൻതാരയാണ്​. ലൈക പ്രൊഡക്ഷൻസാണ്​ ചിത്രം നിർമിക്കുന്നത്​. 400 കോടിക്ക്​ മുകളിൽ കളക്ഷൻ നേടിയ രജനിയുടെ തന്നെ 2.0 നിർമിച്ചതും ലൈകയായിരുന്നു. ​വമ്പൻ വിജയമായ പേട്ടക്ക്​ ശേഷം തീർത്തും വ്യത്യസ്​തമായ പ്രമേയവുമായാണ്​ തലൈവർ രജനികാന്ത്​ എത്തുന്നത്​.

Tags:    
News Summary - rajnikanth new movie durbar-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.