രജനിയും സിമ്രാനും; പേട്ടയുടെ പുതിയ ലുക്ക്

സ്റ്റൈൽമന്നൻ രജനീകാന്തും സൂപ്പർഹിറ്റ് സംവിധായകൻ കാർത്തിക്​ സുബ്ബരാജും ഒന്നിക്കുന്ന ‘പേട്ട’യുടെ പുതിയ ലുക്ക് പുറത്ത്. സിമ്രാനും രജനിയും നിൽക്കുന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഇതാദ്യമായിട്ടാണ് സിമ്രാന്‍ രജനിയുടെ നായികയാകുന്നത്.വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. നവാസുദ്ദീന്‍ സിദ്ദീഖി, സിമ്രന്‍, തൃഷ, ബോബി സിന്‍ഹ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. ചിത്രം പൊങ്കലിന് റിലീസ് ചെയ്യും.

അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Tags:    
News Summary - Rajinikanth’s 'Petta' to release on Pongal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.